ദീപിക കളർ ഇന്ത്യ: സമ്മാന വിതരണം ഇന്ന്
1598491
Friday, October 10, 2025 5:26 AM IST
തിരുവനന്തപുരം: ദീപിക കളർ ഇന്ത്യ മത്സര വിജയികൾക്ക് ഇന്ന് സമ്മാനങ്ങൾ വിതരണം ചെയ്യും. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ജോണി കുരുവിള അധ്യക്ഷത വഹിക്കും.
സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. നെൽസൻ വലിയവീട്ടിൽ, പ്രധാനാധ്യാപകൻ റെജി ലൂക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ദീപിക റസിഡന്റ് മാനേജർ ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ് കോപ്പ സ്വാഗതവും സർക്കുലേഷൻ മാനേജർ ഇ.വി. വർക്കി നന്ദിയും പറയും.