അഞ്ചുപവൻ ആഭരണം മോഷ്ടിച്ച യുവാവ് പിടിയിൽ
1598489
Friday, October 10, 2025 5:26 AM IST
പേരൂര്‍ക്കട: മേലാറന്നൂരില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് ഡോര്‍ തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ മോഷ്ടാവിനെ കരമന സിഐ അനൂപ്, എസ്ഐമാരായ ശ്രീജിത്ത്, അജിത്ത്, എസ്സിപിഒമാരായ കൃഷ്ണകുമാര്‍, ശ്യാംമോഹന്, സിപിഒമാരായ ഹിരണ്‍, അജികുമാര്‍, ശരത്ചന്ദ്രന് എന്നിവര്‍ ചേര്‍ന്നു പിടികൂടി.
ബീമാപ്പള്ളി മില്‍ക്ക് കോളനി ടി.സി 46/585 സമീറ മന്‍സിലില്‍ നസറുദ്ദീന്‍ ഷാ (35) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ മേലാറന്നൂരിലെ ഒരു ഇരുനില വീടിന്റെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു പവന് തൂക്കവും അഞ്ചു ലക്ഷം രൂപ വിലയും വരുന്ന നവരത്നങ്ങള്‍ പതിച്ച മാലയാണ് പ്രതി കവര്‍ന്നത്.
കവര്‍ച്ച നടന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതുകൊണ്ടാണ് പ്രതിയെ പിടികൂടാന്‍ പോലീസിനു സാധിച്ചത്. നസറുദീൻഷായുടെ പേരിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി 20 മോഷണക്കേസുകളുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.