കുടിശിക അടച്ചില്ല;പോലീസ് സ്റ്റേഷനിലെ ഫോൺ വിഛേദിച്ചു
1598886
Saturday, October 11, 2025 6:37 AM IST
പേരൂര്‍ക്കട: തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ലൈന്‍ വിഛേദിച്ചു. കുടിശിക തുക അടയ്ക്കാത്തതാണ് ഫോണ്‍ ബന്ധം വിഛേദിക്കാന്‍ കാരണമെന്നാണു സൂചന. മേട്ടുക്കട ബിഎസ്എന്‍എല്‍ സെക്ഷന്‍ പരിധിയിലുള്ള സ്ഥലമാണ് സ്റ്റേഷന്. സ്റ്റേഷന് ലാന്‍ഡ് ലൈന്‍ നമ്പരായ 0471 2326543 രണ്ടാഴ്ചയായി പ്രവര്‍ത്തനരഹിതമാണ്.
സ്റ്റേഷന്റെ സേവനം ലഭിക്കുന്നതിന് പൊതുജനങ്ങള്‍ പ്രധാനമായി ആശ്രയിക്കുന്ന ലാന്‍ഡ് ലൈന്‍ കണക്ഷന് എത്രയും വേഗം പുനസ്ഥാപിക്കുമെന്നാണു പോലീസുകാരുടെ പ്രതീക്ഷ.