കോണ്‍ഗ്രസ് ജനനന്മ യാത്ര സംഘടിപ്പിച്ചു
1598510
Friday, October 10, 2025 5:48 AM IST
വെള്ളറട: ആര്യന്‍കോട് പഞ്ചായത്ത് ഭരണസമിതിയുടെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് ചെമ്പൂര് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പദയാത്ര സംഘടിപ്പിച്ചത്. പദയാത്ര വെള്ളിയാഴ്ച ചെമ്പൂര് സമാപിക്കും.
മണ്ഡലം പ്രസിഡന്റ് സാം കുമാര്‍ ജാഥ ക്യാപ്റ്ററായ പദയാത്ര നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കുമാര്‍, മണികണ്ഠന്, ബ്രമിന് ചന്ദ്രന്, ഉഷ കുമാരി, ജോണി, വീരേന്ദ്ര കുമാര്‍, വി.ജെ. വില്ഫ്രണ്ട്സണ്, വിഭു കുമാര്‍, രാജന്, റാബി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നു ചെന്പൂരിൽ നടക്കുന്ന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.