വിജ്ഞാന കേരളം പദ്ധതി: തൊഴില്‍മേള സംഘടിപ്പിച്ചു
1598506
Friday, October 10, 2025 5:40 AM IST
പാറശാല: കേരള സര്‍ക്കാരിന്റെ വിജ്ഞാന കേരളം ജനകീയ പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ വിജ്ഞാന കേരളം തൊഴില്‍മേള സംഘടിപ്പിച്ചു.
പാറശാല ജയ മഹേഷ് ഓഡിറ്റോറിയത്തില്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. ഓഫര്‍ ലെറ്റര്‍ കൈമാറല്‍ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ നിര്‍വഹിച്ചു.
ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍. മഞ്ജുസ്മിത, ലോറെന്‍സ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍വേഡിസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ്. ആര്യദേവന്‍, വിനിതകുമാരി,
ജെ. ജോജി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ. സതീഷ്, അനിഷ, അഡ്വ. രാഹില്‍ ആര്. നാഥ്, ശാലിനി സുരേഷ്, ആദര്‍ശ്, എം. കുമാര്‍, ജെ. സോണിയ, രേണുക, ഷിനി, വിജ്ഞാന കേരളം ഡിഎംസി ജിന്‍രാജ്, ജോയിന്റ് ബിഡിഒ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.