യുവാവിനെ കാട്ടുപന്നി ആക്രമിച്ചു
1598502
Friday, October 10, 2025 5:40 AM IST
പാലോട്: ബൈക്ക് യാത്രക്കാരനായ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി ഏഴിന് പനവൂർ - പേരയം റോഡിൽ അജയപുരത്തായിരുന്നു സംഭവം. പേരയം സ്വദേശിയായ സിദ്ധാർഥിനാ(26)ണ് ഗുരുതര പരിക്കേറ്റത്.
ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അജയപുരത്ത് ഒരു സ്വകാര്യപുരയിടത്തിൽ നിന്നും റോഡിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി സിദ്ധാർഥ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോ ഡിലേക്കു തെറിച്ചുവീണ സി ദ്ധാർഥിന്റെ തോളെല്ലിനു സാരമായി പരിക്കേറ്റു. നാട്ടുകാരാണു സിദ്ധാർഥിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.