പഞ്ചായത്ത് പടിക്കൽ ധർണ നടത്തി
1598511
Friday, October 10, 2025 5:48 AM IST
വെള്ളറട : തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ സാധാരണക്കാരുടെ നികുതി പണമായ 3.70 കോടി രൂപ വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹന്‍ വെട്ടിച്ചുവെന്നാരോപിച്ചും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും സിപിഎം വെള്ളറട പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തി. പ്രകടനമായാണു പ്രതിഷേധക്കാര്‍ പഞ്ചായത്തിനു മുന്നിലെത്തിയത്.
തുടര്‍ന്നു നടന്ന സമരം കര്‍ഷക കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എന്‍. രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ. ശശി, കെ.എസ്. മോഹനന്, വി. സനാതനന്, എം.ആര്. രംഗനാഥന്, പനച്ചമൂട് ഉദയന്‍, സി. ജ്ഞാനദാസ്, എസ്. പ്രദീപ്, വി. നളിനകുമാര്‍, അഡ്വ. സന്തോഷ് കുമാര്‍, ടി.എൽ. രാജ്, നിലമാംമൂട് ഉദയന്‍, പനച്ചമൂട് ഷാം, ഷിഹാബുദീന്‍ തുടങ്ങിയവർ പ്രസംഗിച്ചു.