ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
1598877
Saturday, October 11, 2025 6:37 AM IST
വിഴിഞ്ഞം: നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെ വിഴിഞ്ഞം തെന്നൂർക്കോണത്തായിരുന്നു അപകടം.
മത്സ്യബന്ധനത്തിനായി പുതിയതുറ സ്വദേശികളുമായി വന്ന ഓട്ടോ നിയന്ത്രണം തെറ്റി റോഡിന്റെ വശത്തേക്ക് മറിയുകയായിരുന്നു. സമീപത്ത് നിർത്തിയിരുന്ന സ്കൂട്ടറിനെയും ഇടിച്ച് തെറിപ്പിച്ചു. ഡ്രൈവർ പുതിയ തുറ സ്വദേശി സുനിലിനും മറ്റ് രണ്ട് പേർക്കും പരിക്കേറ്റു. ഇവരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു