വിലക്കയറ്റത്തിൽ കേരളം നന്പർ വണ്‍: പ്രതിപക്ഷ നേതാവ്
1598498
Friday, October 10, 2025 5:40 AM IST
തിരുവനന്തപുരം: കേരളത്തിന് ഇന്ത്യയിൽ ഒരു ഒന്നാംസ്ഥാനമുണ്ട്, അത് വിലക്കയറ്റത്തിലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഒപി എസ് പുനഃസ്ഥാപിക്കുക, സംഘടനാ നേതാക്കളുടെ പ്രമോഷൻ തടഞ്ഞ നടപടി റദ്ദാക്കുക, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, ആശ്രിത നിയമന അവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നിയമസഭാ മാർച്ച്.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെ.പി. പുരുഷോത്തമൻ, എസ്. പ്രദീപ് കുമാർ, ബി.നൗഷാദ്, സി.ഡി. ശ്രീനിവാസ്, ഷിബു ജോസഫ്, വി.എ. ബിനു, കെ.എം. അനിൽകുമാർ,
എ. സുധീർ, ജി.ആർ. ഗോവിന്ദ്, ആർ. രാമചന്ദ്രൻ നായർ, ആർ. ശ്രീലാൽ, എൻ. സുരേഷ് കുമാർ, സി.സി. റൈസ്റ്റണ്‍ പ്രകാശ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടേറിയറ്റു പരിസരത്തുനിന്നു നിയമസഭാ മന്ദിരത്തിലേക്കു നടത്തിയ മാർച്ചിൽ നൂറുകണക്കിനു ജീവനക്കാർ പങ്കെടുത്തു.