സൈക്കിൾ യാത്രക്കാരൻ കാറിടിച്ച് മരിച്ചു
1598306
Thursday, October 9, 2025 10:22 PM IST
പോത്തൻകോട്: സൈക്കിൾ യാത്രക്കാരൻ കാറിടിച്ച് മരിച്ചു. അരിയോട്ട്കോണം കുന്നിൽ വീട്ടിൽ വിജയൻ (57) ആണ് മരിച്ചത്.
കാട്ടായിക്കോണം ഒരുവാമൂലയിൽ ഇന്നലെ രാത്രി 10.15 നായിരുന്നു അപകടം. പോത്തൻകോട് നിന്നും വീട്ടിലേക്കു സൈക്കിളിൽ വരികയായിരുന്ന വിജയനെ അമിത വേഗതയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇറക്കമുള്ള ഭാഗത്ത് അമിത വേഗതയിലെത്തിയ കാർ മറ്റു രണ്ടു കാറുകളെ ഓവർടേക്ക് ചെയ്താണ് എതിരേ വന്ന സൈക്കിളിൽ ഇടിച്ചത്. മൃതദേഹം മെഡി.കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. പോത്തൻകോട് പോലീസ് കേസെടുത്തു