നെയ്യാറ്റിൻകര കുടുംബക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി
1598508
Friday, October 10, 2025 5:48 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കുടുംബകോടതിയില്‍ ബോംബ് ഭീഷണിയെന്ന് ഇ മെയില്‍ സന്ദേശം. പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബകോടതിയില്‍ ഇന്നലെ ലഭിച്ച സന്ദേശം രാവിലെ തന്നെ നെയ്യാറ്റിന്‍കര പോലീസിനു കൈമാറി.
തുടര്‍ന്ന് പോലീസും ആന്റി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് ടീമും സംയുക്തമായി കോടതിയും പരിസരവും പരിശോധിച്ചു. കോടതി നടപടികള്‍ക്ക് യാതൊരു വിധ തടസവും വരാതെയായിരുന്നു പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധന.
വിശദപരിശോധന പൂര്‍ത്തിയായെങ്കിലും ബോംബോ മറ്റു സ്ഫോടക വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. എന്തായാലും, ഭീഷണി സന്ദേശത്തിന്റെ പേരില്‍ പോലീസ് കേസെടുത്ത് ഊര്‍ജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.