ലഹരിക്കെതിരെ ബോധവത്ക്കരണം
1598874
Saturday, October 11, 2025 6:20 AM IST
വിഴിഞ്ഞം : കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് - പൂവാർ മത്സ്യ ഭവൻ എന്നിവരുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയിൽ ലഹരിക്കെതിരെ ബോധവത്ക്കരണവും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു. പൊഴിയൂർ മുതൽ വിഴിഞ്ഞം വരെയുള്ള തീരദേശ മേഖലയിൽ സഞ്ചരിച്ച നടത്തിയ ബോധവത്കരണ പരിപാടി കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് ഉദ്ഘാടനം ചെയ്തു.
പൂവാർ പഞ്ചായത്ത് പ്രസിഡന്റ് ലോറൻസ് അധ്യക്ഷത വഹിച്ചു. പ്രചരണ റാലി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് കമ്മീഷണർ സലിം ഫ്ലാഗ് ഓഫ് ചെയ്തു. സന്നദ്ധ പ്രവർത്തകർക്കുള്ള ജേഴ്സി റീജണൽ എക്സിക്യൂട്ടീവ് അനിത പുറത്തിറക്കി. ജാഥ ക്യാപ്റ്റൻ രാഹുൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസെടുത്തു. പരുത്തിയൂർ പൂവാർ പള്ളം അടിമലത്തുറ വിഴിഞ്ഞം എന്നീ പ്രദേശങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും റാലിക്ക് വൻ വരവേൽപ്പ് നൽകി പങ്കാളികളായി.