ദേശീയ തപാല്‍ദിനം : ഇന്നലെകളുടെ മായാമുദ്രകളുമായി അഞ്ചല്‍പ്പെട്ടി
1598497
Friday, October 10, 2025 5:26 AM IST
നെയ്യാറ്റിന്‍കര: രാജഭരണകാലത്തെ ഓര്‍മകളുമായി നെയ്യാറ്റിന്‍കര ടൗണിലെ അഞ്ചല്‍പ്പെട്ടി. ആധുനിക തപാല്‍ സംവിധാനങ്ങൾ കാര്യക്ഷമമായി തുടരുന്നുവെങ്കിലും നെയ്യാറ്റിന്‍കരക്കാര്‍ക്ക് അഞ്ചല്‍പ്പെട്ടി ഇന്നും ഗൃഹാതുരതയുടെ അടയാളമാണ്. തിരുവിതാംകൂര്‍ ചരിത്രത്തിലെ പഴയ തപാല്‍ സന്പ്രദായത്തിന്റെ ശേഷിപ്പാണ് അഞ്ചടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഉരുക്കുപ്പെട്ടി.
രാജഭരണകാലത്ത് തപാല്‍ സര്‍വീസിനെ അഞ്ചല്‍ എന്നാണ് വിളിച്ചിരുന്നത്. തപാലുരുപ്പടികള്‍ മേല്‍വിലാസക്കാര്‍ക്ക് എത്തിക്കുന്നയാൾ അഞ്ചല്‍ ശിപായി, അഞ്ചലോട്ടക്കാരന് എന്നൊക്കെ അറിയപ്പെട്ടു.
പെട്ടിയില്‍ നിക്ഷേപിക്കപ്പെടുന്ന തപാലുരുപ്പടികള്‍ അഞ്ചലാപ്പീസിലെത്തിച്ച് കൃത്യമായി തരം തിരിച്ചു ശരിയായ മേല്വിലാസക്കാരന് എത്തിച്ചുനല്‍കിയിരുന്നു. അഞ്ചല്ശിപായിമാരുടെ വഴി മുടക്കുന്നത് കുറ്റമായി കണക്കാക്കിയിരുന്നുവെന്നതും കൗതുകകരമായ ചരിത്രം. നെയ്യാറ്റിന്‍കര ടൗണില്‍ സ്ഥാപിച്ചിട്ടുള്ള അഞ്ചല്‍പ്പെട്ടിയില്‍ തിരുവിതാംകൂര്‍ രാജമുദ്ര കാണാം.
ആറേഴു പേരെങ്കിലും ഒരുമിച്ച് ശ്രമിച്ചാലേ ഈ കനമുള്ള പെട്ടി ഉയര്ത്താനാവുകയുള്ളൂ. ഈ അഞ്ചല്‍പ്പെട്ടി നെയ്യാറ്റിന്‍കരയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി സ്ഥാപിക്കാനൊരു നീക്കം നടന്നെങ്കിലും തദ്ദേശീയരുടെ കടുത്ത പ്രതിഷേധത്താല്‍ ഫലപ്രാപ്തിയിലെത്തിയില്ല.
ഇപ്പോഴും അഞ്ചല്‍പ്പെട്ടിയില്‍ ആളുകള്‍ കത്തുകള്‍ നിക്ഷേപിക്കുകയും തപാല്‍ ജീവനക്കാര്‍ അഞ്ചല്‍പ്പെട്ടി തുറന്നു കത്തുകള്‍ ശേഖരിച്ച് നെയ്യാറ്റിന്‍കര പോസ്റ്റോഫീസിലെത്തിച്ച് യഥാവിധി തരംതിരിക്കുകയും മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചുകൊടുക്കുക