ലോക മാനസികാരോഗ്യദിനം: വാക്കത്തണ്‍ സംഘടിപ്പിച്ചു
1598509
Friday, October 10, 2025 5:48 AM IST
പേരൂര്‍ക്കട: ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്ഭവന് മുതല്‍ മാനവീയം വീഥി വരെ വോക്ക് വിത്ത് കളക്ടര്‍ എന്ന പേരില്‍ വാക്കത്തണ്‍ സംഘടിപ്പിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ്, മിഷന് ശക്തി ഡിസ്ട്രിക്റ്റ് സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്‍, ലയണ്‍സ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വാക്കത്തണ്‍ ജില്ലാകളക്ടര്‍ അനുകുമാരി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നീം, മിഷന് കോ-ഓര്‍ഡിനേറ്റര്‍ നീതു എസ്. സൈനു തുടങ്ങിയവര്‍ പങ്കെടുത്തു.