അതിക്രമിച്ചു കയറി കടയുടമയേയും സഹായിയേയും മർദിച്ചെന്നു പരാതി
1598503
Friday, October 10, 2025 5:40 AM IST
മലയിൻകീഴ്: കടയിൽ അതിക്രമിച്ചു കയറി കടയുടമയായ സ്ത്രീയെയും ഒപ്പം സഹായത്തിനുണ്ടായിരുന്ന ആളെയും മർദിച്ചതായി പരാതി. മദ്യപിച്ച് കടയിലെത്തിയ പ്രദേശവാസിയായ ആൾ അക്രമാസക്തനായി കടഅടിച്ചുതകർക്കുകയായിരുന്നു.
മലയിൻകീഴ് വിളവൂർക്കൽ നാലാംകല്ല് കുണ്ടാംകോണം ആരാമത്തിൽ താമസിക്കുന്ന ലില്ലിയെയാണ് പ്രദേശവാസിയായ മദ്യപിച്ചെത്തി മുഖത്തടിച്ചത്. തുടർന്ന് കടയിലുള്ള സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും കടയുടെ ബോർഡ് അടിച്ചു തകർക്കുകയും ചെയ്തു.
മുൻപും ഇയാൾ അക്രമം നടത്തിയതിനു മലയിൻകീഴ് പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് ഇയാളെ പോലീസ് വിലക്കി വിട്ടിരുന്നു. തുടർന്ന് ഇപ്പോഴാണ് ഇയാൾ വീണ്ടും ഇവിടെ ആക്രമണം നടത്തിയത്. മലയിൻകീഴ് പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.