ഡപ്യൂട്ടി സെക്രട്ടറി ഫ്ലാറ്റിൽ മരിച്ച നിലയില്‍
1598305
Thursday, October 9, 2025 10:22 PM IST
മെഡിക്കല്‍കോളജ്: നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറിയെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടം പിഎഫ് റോഡ് വൃന്ദാവന്‍ ഗാര്‍ഡന്‍സ് ഫ്ളാറ്റ് നമ്പര്‍ 206-ല്‍ ടി. പ്രേമാനന്ദ് (57) ആണ് മരിച്ചത്. വിആര്‍എസ് വാങ്ങി വിരമിച്ചയാളാണ് പ്രേമാനന്ദ്.
ഇന്നലെ ഉച്ചതിരിഞ്ഞ് 2.25നാണ് മുറിക്കുള്ളില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമെന്നു കാണിച്ച് ഇദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്നു പോലീസ് കണ്ടെത്തി. മെഡിക്കല്‍കോളജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.