എസ്എംടിഎഫിന്റെ "സംസ്ക്കാര'യുടെ പ്രഖ്യാപനം നടത്തി
1598879
Saturday, October 11, 2025 6:37 AM IST
തിരുവനന്തപുരം: സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്റെ കലാസാഹിത്യസാംസ്കാരിക വിഭാഗമായ സംസ്കാരയുടെ പ്രഖ്യാപനം നടത്തി. തീരദേശവും ഉൾനാടൻ മേഖലയിലുമുളള മത്സ്യ തൊഴിലാളി സമൂഹത്തിലെ കലാസാംസ്കാരിക പാരന്പര്യങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും, പുതുതലമുറയിൽ സൃഷ്ടി ബോധം വളർത്തുകയും ചെയ്യുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സംഘം ആരംഭിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങളായി തീരദേശ കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന കലാസംഗമം, സാംസ്കാരിക പഠന ക്യാന്പുകൾ, മത്സ്യത്തൊഴിലാളികളുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കിയ ഡോക്യുമെന്ററികൾ എന്നിവ ഉൾപ്പെടുത്തി. സംഘടനയുടെ ചെയർമാനായി ആർട്ടിസ്റ്റ് ഡഗ്ളസ് വി. ഹരിഹരപുരത്തെയും കണ്‍വീനർമാരായി മരിയക്കുട്ടി ജസ്റ്റിനെയും ജോയ് എം. സക്കറിയയെയും നിയോഗിച്ചു.
തീരദേശ മേഖലകളിലെ ഫെഡറേഷൻ യൂണിറ്റുകളുമായി സഹകരിച്ച് ഈ പ്രവർത്തനങ്ങളുടെ ഒൗദ്യോഗിക ഉദ്ഘാടനം അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്, സ്റ്റേറ്റ് ചീഫ് കോ-ഓർഡിനേറ്റർ ഡോ. എഫ്.എം. ലാസർ എന്നിവർ അറിയിച്ചു.