കോവളത്തെ കൊലപാതകം: തെളിവെടുപ്പ് നടത്തി
1598878
Saturday, October 11, 2025 6:37 AM IST
കോവളം: കോവളത്ത് സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്നയാളെ ടെറസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിമാൻഡിലായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കോവളം നെടുമം പറമ്പിൽ വീ ട്ടിൽ രാജേന്ദ്രൻ(60) കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന ഓട്ടോ ഡ്രൈവർ വെള്ളാർ മുക്കോട്ട് വീട്ടിൽ രാജീവിനെ(42) ആണ് കോവളം സി. ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ തെളിവെടുപ്പിന് കൊണ്ടുവന്നത്. സംഭവങ്ങൾ പ്രതി പോലീസിനോടു വിശദീകരിച്ചു.
സ്വാഭാവിക മരണമെന്ന് പോലീസ് ആദ്യം കരുതിയെങ്കിലും പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലാണ് കേസിൽ വഴിത്തിരിവായത്. പ്രതിയെ തിരികെ കോടതി ഹാജരാക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു.