പെട്രോളുമായി ആത്മഹത്യാഭീഷണി; പിന്തിരിപ്പിച്ച് ഫയർഫോഴ്സ്
1598883
Saturday, October 11, 2025 6:37 AM IST
നെടുമങ്ങാട് : പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയ ആളെ ഫയർഫോഴ്സ് അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. കേശവദാസപുരം വിവേകാനന്ദ നഗറിൽ കുര്യാക്കോസ് (55)ആണ് പെട്രോളുമായി ാത്മഹത്യ ഭീഷണി മുഴക്കിയത്. നെടുമങ്ങാട് ഹിന്ദ് മെഡിക്കൽസിൽ ഇന്നലെ ഉച്ചക്ക് 12നാണ് സംഭവം. ഹിന്ദ് മെഡിക്കൽസ് മുൻ ഉടമയുമായുമുള്ള സാന്പത്തിക ഇടപാടാണ് ആത്മഹത്യാഭീഷണിക്കു കാരണം.
മുൻ മെഡിക്കൽ ഷോപ്പ് ഉടമ 58 ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് ആരോപിച്ചാണ് രണ്ട് കന്നാസ് പെട്രോളുമായി കുര്യാക്കോസ് എത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്. മെഡിക്കൽ സ്റ്റോറിന് മുന്നിൽ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് മെഡിക്കൽ സ്റ്റോറിന് പുറകിൽ കൂടെ എത്തി കുര്യാക്കോസിനെ അനുനയിപ്പിച്ചു കീഴടക്കുകയായിരുന്നു.