തെരുവു നായ ശല്യം രൂക്ഷം : ബിജെപി കൗണ്‍സിലര്‍മാര്‍ നായയുമായി കൗണ്‍സിലെത്തി
1598500
Friday, October 10, 2025 5:40 AM IST
നെയ്യാറ്റിൻകര : തെരുവു നായകളുടെ ശല്യം വര്‍ധിച്ചുവെന്ന് ആരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നായയെയും കൊണ്ട് കൗണ്‍സില്‍ ഹാളിലെത്തി. നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണയുടെ നേതൃത്വത്തില്‍ മഞ്ചത്തല സുരേഷ്, കല, വേണുഗോപാൽ, മരങ്ങാലി ബിനു, അജിത, സുമ എന്നീ കൗണ്‍സിലര്‍മാരാണ് ഇന്നലെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചത്. കൗൺസിൽ യോഗങ്ങളിൽ തെരുവു നായകൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
എന്നാല്‍ യാതൊരുവിധ സത്വര നടപടിയും സ്വീകരിക്കപ്പെട്ടില്ല. നിരവധി പേർ തെരുവു നായകളുടെ ആക്രമണത്തിനു വിധേയരായി. നായകളുടെ കടിയേറ്റവര്‍ക്ക് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനുള്ള സൗകര്യമില്ലെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.