ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മ വാര്‍ഷികം ആഘോഷിച്ചു
1598283
Thursday, October 9, 2025 6:33 AM IST
തിരുവനന്തപുരം: ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മവാര്‍ഷികം കെഎന്‍എംഎസ് ആചരിച്ചു. പനവിളയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിപ്രതിമയില് സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. ലോറന്‍സും ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ: എം.എച്ച്. ജയരാജന്, വൈസ് പ്രസിഡന്റുമാരായ ബാലരാമപുരം മനോഹര്‍,
സി. ജോണ്സന്, അഡ്വ. കെ.എം. പ്രഭകുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പാളയം അശോക്, ട്രഷറര്‍ ആര്.പി. ക്ലിന്റ്, കെ.പി. സൂരജ്, ജയരാജന് നെയ്യാറ്റിന്‍കര, സത്യരാജന്‍ നെയ്യാറ്റിന്‍കര, ആര്. വിജോദ്, കെ.കെ. അജയലാല്‍, ജിതിന് ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.