എം. സുജനപ്രിയന്‍ പുരസ്കാരം ആര്. കുമാരന്
1598499
Friday, October 10, 2025 5:40 AM IST
തിരുവനന്തപുരം : നഗരസഭ മുന്‍ ഡെപ്യൂട്ടി മേയറും സിപിഎം നേതാവുമായ എം. സുജനപ്രിയന്റെ പേരിലുള്ള പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുരസ്കാരത്തിന് ആര്. കുമാരനെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം ജില്ലാ അസംഘടിത തൊഴിലാളി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ് ആര്. കുമാരന്. വിളവൂര്‍ക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം, വിളപ്പില്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങളും പാര്‍ലമെന്ററി രംഗത്ത് വഹിച്ചിട്ടുണ്ട്.
ഡോ. അശോക് രാജന് ചെയര്‍മാനും അഡ്വ. വാഴമുട്ടം ഉണ്ണി, അഡ്വ. പൗര്‍ണമി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാരം നിര്‍ണയിച്ചത്. പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ആര്. കുമാരനു പുരസ്കാരം നമ്മാനിക്കുമെന്നു സെക്രട്ടറി വി.എം. അനില്‍ അറിയിച്ചു.