പീഡനത്തിനു ശേഷം മോഷണം: പ്രതി പിടിയിൽ
1598872
Saturday, October 11, 2025 6:20 AM IST
മാറനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം ആറ്റുകാൽ ശിങ്കാരത്തോപ്പ് എംഎസ്ടി നഗറിൽ സുധീഷ് (28) ആണ് പിടിയിലായത്.
കാട്ടാക്കട വീരണ കാവ്സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച ശേഷം ഓഗസ്റ്റ് 25 ന് മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയിരുന്നു ശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പെൺകുട്ടിയെ ഇയാൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയായിരുന്നു എന്നാണ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.
മോഷണവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ കൂട്ടുപ്രതി ഷിനുമോൻ (25) നേരത്തെ പോലീസ് പിടിയിലായിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുധീഷ് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ട പ്രതിയാണ്.
പിടിച്ചുപറി കേസിൽ ഇയാൾ ദിണ്ടിക്കൽ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു. നേരത്തെ രണ്ടു പോക്സോ കേസുകളിലും തിരുവനന്തപുരത്തെ നിരവധി മോഷണകേസുകളിലെയും പ്രതിയാണ് പിടിയിലായ സുധീഷ്. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുമാണ് മാറനല്ലൂർ എസ് ഏച്ച് ഓ ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് ഇയാളെ പിടികൂടിയത് .പ്രതിയെ കോടതിയിൽ ഹാജരാക്കും