പോക്സോ കേസില്‍ പ്രതി അറസ്റ്റില്‍
1598496
Friday, October 10, 2025 5:26 AM IST
പേരൂര്‍ക്കട: പോക്സോ കേസിലെ പ്രതിയെ കന്റോൺമെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യം, സൂരജ്, എഎസ്ഐമാരായ അനില്‍കുമാര്‍, രാജേഷ്, സിപിഒമാരായ ഷൈന്‍, ഷീല, ദീപു, പ്രവീണ്‍, സുല്‍ഫി, ഷിനി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തു. നെയ്യാറ്റിന്‍കര ആറാംമട പ്ലാങ്കാവിള അഴുകറത്തല ചാനല്‍ക്കര വീട്ടില്‍ അബു താഹിര്‍ (26) ആണ് അറസ്റ്റിലായത്.
ഈവര്‍ഷം ജൂലൈ മാസം 27-നാണ് കേസിനാസ്പദമായ സംഭവം. പ്ലാമൂടുള്ള ഒരു ട്രെയിനിംഗ് സ്ഥാപനത്തിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് അപമാനിക്കപ്പെട്ടത്. സ്ഥാപനത്തിലേക്കു പോകാന്‍ കിഴക്കേക്കോട്ടയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപമെത്തിയ പ്രതി ഓട്ടോറിക്ഷയില്‍ കുട്ടിയെ കയറ്റുകയും പ്ലാമൂടുള്ള ഒരു വിജനമായ സ്ഥലത്ത് എത്തിച്ചശേഷം കുട്ടിയെ അപമാ നിച്ചുവെന്നാണു പരാതി.