നിരന്തര ഉപദ്രവം; പിതാവ് മകന്റെ തലയ്ക്കടിച്ചു
1598492
Friday, October 10, 2025 5:26 AM IST
മെഡിക്കല്‍കോളജ്: നിരന്തരമുള്ള ഉപദ്രവം നിമിത്തം പിതാവ് മകനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മകന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍.
ഇന്നലെ പകല്സമയത്തായി രുന്നു കേസിനാസ്പദമായ സംഭവം. വഞ്ചിയൂര്‍ സ്റ്റേഷന് പരിധിയില്‍ തോപ്പില്‍ ലെയിന്‍ ശ്രീവിഹാറില്‍ ഹൃദിക് (28) ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. തന്റെ നിലവിലുള്ള ബൈക്കിനു പകരം ഉയര്‍ന്ന വിലയുള്ള ബൈക്ക് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൃദിക് വീട്ടില്‍ മാതാപിതാക്കളുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു.
സംഭവദിവസം ശല്യം സഹിക്കാനാകാതെ വന്നതോടെ പിതാവ് വിദ്യാനന്ദന്‍ (54) കമ്പിപ്പാരയെടുത്ത് ഹൃദികിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിനുശേഷം വിദ്യാനന്ദന്‍ ഒളിവിലാണ്. വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.