യുവാവിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചു
1598493
Friday, October 10, 2025 5:26 AM IST
വെഞ്ഞാറമൂട്: കാപ്പ പ്രകരം തീരുവനന്തപുരം സെൻട്രൽ ജയിലിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. കോലിയക്കോട് സ്വദേശി ജയ നെ (46 ) യാണ് കാപ്പ പ്രകരം തടങ്കലിൽപാർപ്പിച്ചത്. വേളാവൂർ വാഴാഡ് ദേവീ ക്ഷേത്ര മോഷണം ഉൾപ്പടെ നിരവധി മോഷണ-അക്രമ കേസുകളിലെ പ്രതിയാണ് ജയൻ. വേളാവൂർ ഉല്ലാസ് നഗർ മുണ്ടക്കൽ വാരം പ്രദേശങ്ങളിലെ പൊതുശല്യക്കാരൻകൂടിയാണു തടങ്കലിൽ ആയ ജയൻ.
സ്ഥിരമായി ഒരു വളർത്തു നായയുമായി കറങ്ങി നടന്നു പകൽ സമയങ്ങളിൽ മോഷണം നടത്തേണ്ടുന്ന സ്ഥലങ്ങൾ നോക്കി വാക്കും. തുടർന്ന് രാത്രി മോഷണം നടത്തും. മദ്യപിച്ചു പൊതുശല്യമായിരുന്ന ഇയാൾ കഴിഞ്ഞ ആഗസ്റ്റ് 30ന് പാളയംകെട്ട് ചരുവിള പുത്തൻവീട്ടിൽ ശശിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവേ കാപ്പ ചുമത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ നൽകിയ റിപ്പോർട്ട് പ്രകരം ജില്ലാ കളക്ടർ അനുകുമാരി കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്ന.
കുഞ്ചാലുമൂട് സ്പെഷൽ സബ് ജയിലിലിൽ എത്തി വെഞ്ഞാറമൂട് ഇൻസ്പെക്ടർ ആസാദ് അബ്ദുൾകലാം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി സെൻട്രൽ ജയിലിൽ പാർപ്പിച്ചു.