കോടതി സന്ദർശിച്ച് വിദ്യാർഥികൾ
1598871
Saturday, October 11, 2025 6:20 AM IST
കാട്ടാക്കട: ലീഗൽ സർവീസ് അഥോറിറ്റിയുടെ നിയമാവബോധ പരിപാടി 'സംവാദ'യുടെ ഭാഗമായി കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കാട്ടാക്കട ഒന്നാം ക്ലാസ് കോടതിയുടെ പ്രവർത്തനങ്ങൾ കണ്ട് വിലയിരുത്തി.
അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എസ്. രമേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ബാർ അസോസിയേഷൻ സെക്രട്ടറി പി.ബൈജു അധ്യക്ഷനായി. അഭിഭാഷകരായ എം.എസ്. ചിത്രാറാണി, ജയകുമാർ എന്നിവർ ക്ലാസെടുത്തു.
ഒന്നാം ക്ലാസ് കോടതി ജഡ്ജി ശിവ ശരത്, പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, അഡ്വേക്കറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ഷാജഹാൻ, ജയകുമാർ, പ്രിയങ്ക തുടങ്ങിയവർ സംസാരിച്ചു.