ഗേറ്റിൽ കുടുങ്ങിയ തെരുവ് നായയെ ഫയർഫോഴ്സ് രക്ഷപെടുത്തി
1598885
Saturday, October 11, 2025 6:37 AM IST
വിഴിഞ്ഞം : വീടിന്റെ ഗേറ്റിൽ കുടുങ്ങിയ തെരുവ് നായയെ വിഴിഞ്ഞം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.വിഴിഞ്ഞം, കോട്ടപ്പുറം സ്വദേശി ജാസിയുടെ വീടിന്റെ ഗേറ്റിൽ തല കുടുങ്ങി അവശനായ നായയെയാണ് ഫയർ & റെസ്ക്യൂ ഫോഴ്സ് എത്തി രക്ഷപ്പെടുത്തിയത്. രാവിലെ വീട്ടുകാർ ഉറക്കം എണീറ്റപ്പോഴാണ് നായകുടുങ്ങിയ വിവരം അറിഞ്ഞത്.
വീട്ടുകാർക്ക് വീടിന്റെ ഗേറ്റിന് പുത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.അങ്ങനെയാണ് സേനയുടെ സഹായം തേടിയത്. സേന എത്തി കട്ടർ ഉപയോഗിച്ച് ഗേറ്റിന്റെ ഇരുമ്പ് കമ്പികൾ മുറിച്ച് നീക്കി നായയെ രക്ഷിച്ചു.അതിന് ശേഷമാണ് വീട്ടുകാർക്ക് പുറത്ത് ഇറങ്ങാനായത്