തട്ടുകട ഉടമയെ വെട്ടിയ ആറംഗ സംഘത്തില്‍ ഒരാള്‍ പിടിയില്‍
1598495
Friday, October 10, 2025 5:26 AM IST
പേരൂര്‍ക്കട: തട്ടുകട ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ആറംഗസംഘത്തിലെ ഒരാളെ ഫോര്‍ട്ട് പോലീസ് പിടികൂടി. ഊരൂട്ടമ്പലത്തു താമസിക്കുന്ന അനൂപ് (21) ആണ് പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടുകൂടിയാണ് സംഭവം. ശ്രീവരാഹം സ്വദേശി അജിത്ത് (26) ആണ് ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നത്. ശ്രീവരാഹം ക്ഷേത്രത്തിനു സമീപം തട്ടുകട നടത്തിവരുന്ന അജിത്ത് മദ്യപാനി സംഘത്തോടു സ്ഥലത്തിരുന്ന് മദ്യപിക്കരുതെന്നു പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്.
പ്രതികളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അജിത്തിന്റെ തലയ്ക്കു വെട്ടി. വെട്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ കൈക്കും വെട്ടേറ്റു. അനൂപിനൊപ്പം മറ്റുള്ള പ്രതികള്‍ അജിത്തിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.