മയക്കുമരുന്നുമായി ബംഗാൾ സ്വദേശി പിടിയിൽ
1598505
Friday, October 10, 2025 5:40 AM IST
കോവളം: മയക്കുമരുന്നുമായി ബംഗാൾ സ്വദേശി എക്സെെസ് സംഘത്തിന്റെ പിടിയിലായി.പശ്ചിമ ബംഗാൾ സ്വദേശി ബുള്ളറ്റ് മണ്ഡൽ (32) ആണ് പിടിയിലായത്. വിഴിഞ്ഞം തീയേറ്റർ ജംഗ്ഷനു സമീപത്തു നിന്നും പിടികൂടിയ ഇയാളുടെ പക്കൽ നിന്നും 7.2 ഗ്രാം ബ്രൗൺ ഷുഗറും 200 ഗ്രാം കഞ്ചാവും മോഷ്ടിച്ച ആറു മൊബൈൽ ഫോണുകളും കണ്ടെടുത്തു.
നെയ്യാറ്റിൻകര റേഞ്ച് എക്സെെസ് ഇൻസ്പെക്ടർ അജയകുമാർ, പ്രീവന്റീവ് ഓഫീസർമാരായ അരുൺകുമാർ, രജിത്,സുരേഷ് കുമാർ,സിഇഒമാരായ ഷിന്റോ എബ്രഹാം, ശ്രീനുസന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുമായി ബന്ധമുള്ളവരെയും പിടികൂടാനുണ്ടെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറഞ്ഞു.