കിളിയൂര്‍ സ്നേഹസദനം ആശ്രമത്തില്‍ ഓണാഘോഷം
1589488
Friday, September 5, 2025 6:28 AM IST
വെള്ളറട: കിളിയൂര്‍ സ്നേഹ സദനം അഭയ കേന്ദ്രത്തില്‍ തുമ്പി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം, ഭക്ഷണ വിതരണം, ഓണക്കിറ്റ് വിതരണം എന്നിവയുണ്ടായിരുന്നു.ഓണാഘോഷം ഫാ. ബെന്നിയും സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഇരുവരും ഓണസന്ദേശങ്ങള്‍ നല്കി. മുന്‍ വാര്‍ഡ് മെമ്പര്‍ പ്ലാന്ങ്കാല ജോണ്സണ് തുമ്പി കുടുംബശ്രീ സെക്രട്ടറി സജിത, പ്രസിഡന്റ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.