വിദ്യാര്‍ഥിയുടെ മരണം; കേസെടുത്തു
1589237
Thursday, September 4, 2025 6:55 AM IST
പേരൂര്‍ക്കട: പനിബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായത് ആശുപത്രിയുടെ അനാസ്ഥമൂലമാണെന്നുള്ള രക്ഷിതാക്കളുടെ പരാതിയില്‍ കരമന പോലീസ് കേസെടുത്തു. സ്വകാര്യാശുപത്രിക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കരമന കാലടി സൗത്ത് വരമ്പില്‍ വീട്ടില്‍ വിനീഷ്-സന്ധ്യ ദമ്പതികളുടെ മകന് ഏകനാഥ് ആണ് കഴിഞ്ഞ 30ന് മരണപ്പെട്ടത്. ഡെങ്കിപ്പനിബാധ മൂലമായിരുന്നു കുട്ടിയുടെ മരണം.
നഗരത്തിലെ രണ്ടു സ്വകാര്യാശുപത്രികളിലും ഒരു സര്‍ക്കാര്‍ ആശുപത്രിയിലുമാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ രോഗകാരണം കൃത്യമായി കണ്ടെത്തി നല്‍കിയില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അന്വേഷണം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നിജസ്ഥിതി വ്യക്തമാകുകയുള്ളൂവെന്നും അന്വേഷണം നടന്നുവരുന്നുണ്ടെന്നും കരമന പോലീസ് അറിയിച്ചു.