കെപിസിസി ഓഫീസിലേക്ക് മഹിളാ മോർച്ച മാർച്ച് നടത്തി
1588958
Wednesday, September 3, 2025 6:52 AM IST
തിരുവനന്തപുരം: കെപിസിസി ഓഫീസിലേക്ക് മഹിളാമോർച്ച നടത്തിയ മാർച്ചിനു നേർക്ക് പോലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിനെ അധിക്ഷേപിച്ച കോണ്ഗ്രസ് മാപ്പ് പറയുക, സ്ത്രീ പീഡകൻ എംഎൽഎയെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോണ്ഗ്രസ് ജനപ്രതിനിധികൾ അഴിഞ്ഞാടുകയാണെന്ന് നവ്യാ ഹരിദാസ് പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ലീന മോഹൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എം.വി.അഞ്ജന, പ്രഫ. വി.ടി. രമ, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സി.ബീന, ട്രഷറർജി.എസ്. മഞ്ജു , ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീജ, സിനി മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.