കഞ്ചാവ് വില്പന; യുവാവ് അറസ്റ്റിൽ
1589482
Friday, September 5, 2025 6:22 AM IST
നെടുമങ്ങാട്: ഓണത്തിരക്കിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വാഹനയാത്രക്കാർക്കും വീടുകളിലും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വില്പന പതിവാക്കിയ പനവൂർകരിക്കുഴി ഹയർആൽദാറുൽ എ. ഷജീറിനെ (44) പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ഡാൻസാഫ് ടീമും നെടുമങ്ങാട് പോലീസും ചേർന്നാണു ഇയാളെ അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേ തൃത്വത്തിൽ പരിശോധന ശക്തമാക്കിയതായി നെടുമങ്ങാട് സിഐ രാജേഷ്കുമാർ അറിയിച്ചു.