കരകുളത്തെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1588975
Wednesday, September 3, 2025 7:01 AM IST
നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി കരകുളം പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മന്ത്രി ജി.ആര്. അനില്‍ പ്രഖ്യാപനം നടത്തി. സര്‍വേയിലൂടെ കണ്ടെത്തിയ അതിദാരിദ്രര്‍ക്ക് അടിസ്ഥാന രേഖകള്‍ ഉള്‍പ്പെടെ പാര്‍പ്പിടം, ഭക്ഷണം, മരുന്ന് എന്നിവയെല്ലാം നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
പ്രഖ്യാപന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുനില്‍, വി. രാജീവ്, ഉഷാകുമാരി, വീണാരാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.