രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രകടനം നടത്തി
1588971
Wednesday, September 3, 2025 7:01 AM IST
വെള്ളറട: രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ മാരായമുട്ടം ഹൈസ്കൂള്‍ ജംഗ്ഷനില്‍നിന്നും ആരംഭിച്ച് മാരായമുട്ടം ജംഗ്ഷന് വരെ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിളയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം മാരായമുട്ടത്ത് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് നേതാക്കളായായ അഡ്വ. ഷിബു ശ്രീധര്‍, മണ്ണൂര്‍ ശ്രീകുമാര്‍, വടകര ജയന്, അരുവിക്കര മണികണ്ഠന്, തത്തിയൂര് സുരേന്ദ്രന്, മലക്കുളങ്ങര ജോണി, ശ്രീരാഗം ശ്രീകുമാര്‍, അനന്തന് മാരായമുട്ടം, കാക്കണം ജീബു,
ഇടഞ്ഞി സുരേഷ് തൃപ്പവൂര് അഖില്‍, കോട്ടയ്ക്കല്‍ മധു, കാക്കണം ബാബു, റെജി കരിക്കത്തുക്കുളം, കോട്ടയ്ക്കല്‍ സന്തോഷ്, ചുള്ളിയൂര്‍ അനീഷ്, വടകര രാജീവ്, തുളസി ധരന്‍ ആശാരി, വടകര രാജേഷ്, ചുള്ളിയൂര്‍ അഭിജിത്ത്, തോപ്പില്‍ അജീഷ്, കാക്കണം രതീഷ്, സുരേഷ്, ജെസ്റ്റിന് എന്നിവര്‍ സംസാരിച്ചു.