തോട്ടം തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
1589245
Thursday, September 4, 2025 7:04 AM IST
വിതുര: വാമനപുരം മണ്ഡലത്തില പൊൻമുടി ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഡി.കെ. മുരളി എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു.
ട്രിവാൻട്രം ജീപ്പേഴ്സ് ക്ലബാണു മുൻ വർഷത്തെ പോലെ ഈ വർഷവും 175 ഓളം തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് തയാറാക്കി നൽകിയത്. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, മെമ്പർമാരായ രാധാമണി,
കലയപുരം അൻസാരി, പി.എസ്. മധു, വിനേഷ് കുമാർ, സുചിത്ര കുമാരി, ക്ലബ് ഭാരവാഹികളായ ദിലീപ്, അനുശങ്കർ, രമേഷ് പിള്ള, ക്യാപ്റ്റൻ അരുൺ മോഹൻ, വെഞ്ഞാറമൂട് രാജമൗലി തുടങ്ങിയവർ പങ്കെടുത്തു.