കണ്ണമ്മൂല പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ തിരുനാളിനു നാളെ കൊടിയേറും
1589236
Thursday, September 4, 2025 6:55 AM IST
തിരുവനന്തപുരം: കണ്ണമ്മൂല പള്ളിയിൽ വിശുദ്ധ മദർ തെരേസയുടെ തിരുനാളിനു നാളെ കൊടിയേറും. 14 നു സമാപിക്കും. നാളെ വൈകുന്നേരം 5.15നു ജപമാല. 5.45നു വികാരി ഫാ. ബിജോ അരഞ്ഞാണിയിൽ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്ന് ഫാ. സച്ചിൻ മരങ്ങാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും മധ്യസ്ഥപ്രാർഥനയും.
തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 5.30നു ജപമാലയും ആറിന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും നടക്കും. 13നു വൈകുന്നേരം അഞ്ചിനു ജപമാല. തുടർന്ന് പ്രസുദേന്തി വാഴ്ച. 5.30നു വിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥപ്രാർഥനയ്ക്കും ശേഷം ആഘോ ഷമായ തിരുനാൾ പ്രദക്ഷിണ വും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ 14 നു രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന. 9.15 ന് സപ്രയ്ക്കു ശേഷം ഫാ. ഗ്രിഗറി മേപ്പുറത്തിന്റെ കാർമികത്വത്തിൽ റാസ കുർബാന. ഫാ. ജോർജ് കാളാശേരി ആർച്ച് ഡീക്കനായിരിക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണത്തിനുശേഷം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.