ഓണക്കാല ഉല്ലാസ-തീർഥാടന യാത്രകളുമായി വെഞ്ഞാറമൂട് കെഎസ്ആർടിസി
1588965
Wednesday, September 3, 2025 6:53 AM IST
വെഞ്ഞാറമൂട്: ഓണക്കാല ഉല്ലാസ - തീർത്ഥാടന യാത്രകളുമായി വെഞ്ഞാറമൂട് കെഎസ്ആർടിസി. 435 ഓളം ട്രിപ്പുകളാണു ചുരുങ്ങിയ കാലയളവിൽ നടത്തിയത്.
ഇത്തവണ ഓണകാലത്ത് ഒട്ടനവധി ട്രിപ്പുകളാണ് സാധാരണക്കാരെ പരിഗണിച്ചു ക്രമീകരിച്ചിരിയ്ക്കുന്നത്. 11, 18 തീയതികളിൽ ആറന്മുള വള്ളസദ്യ, ആറിനു വയനാട്, തേക്കടി, വാഗമൺ, പൊന്മുടി യാത്രകളും ഏഴിന് ഇലവീഴാപ്പൂഞ്ചിറ, രാമയ്ക്കൽമേട്, സൂര്യകാന്തിപാടം,
കുംഭാവുരുട്ടി യാത്രകളും പത്തിന് ഓക്സിവാലി - സൈലന്റ് വാലി യാത്രകളും 13നു കെജെ റോയൽസ് ഹൗസ് ബോട്ട് യാത്ര യാത്രയും ഉണ്ടായിരിക്കും. 14ന് തെന്മലയിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.