നെയ്യാറ്റിൻകര മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന തിരുനാളിന് ഏഴിനു തുടക്കം
1588961
Wednesday, September 3, 2025 6:52 AM IST
നെയ്യാറ്റിന്‍കര: മദര്‍ തെരേസയുടെ നാമഥേയത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാടന തിരുനാളിന് ഏഴിനു തുക്കമാവും.
വൈകുന്നേരം 6.30ന് ഇടവക വികാരി ഫാ. കെ.പി. ജോണ്‍ കൊടിയേറ്റുകര്‍മം നിർവഹിക്കും.
എട്ടിനു മാതാവിന്റെ ജനന തിരുനാള്‍ ദിനത്തില്‍ രാവിലെ ഒന്‍പതു മുതല്‍ ലീജിയന് ഓഫ് മേരി സംഘടിപ്പിക്കുന്ന അഖണ്ഡ ജപമാല, വൈകുന്നേരം ദിവ്യബലിയെ തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം എന്നിവയുണ്ടാകും. 13 ന് വൈകുന്നേരം ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്രദക്ഷിണം. 14ന് ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ വൈദികര്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി, നൊവേന ദിവ്യബലി എന്നിവയുണ്ടാവും. വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പു വണങ്ങി പ്രാര്‍ഥിക്കാനുളള പ്രത്യേക ക്രമീകരണം പളളിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് വികാരി അറിയിച്ചു.