കല്ലിയൂർ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്
1588968
Wednesday, September 3, 2025 7:01 AM IST
നേമം: കല്ലിയൂര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു ഇന്നു നടക്കും. വൈസ് പ്രസിഡന്റായിരുന്ന എല്‍. ശാന്തിമതിയെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യയാക്കിയാക്കിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ബിജെപി ഭരണസമിതിക്കെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസംഗം എല്‍. ശാന്തിമതിയെ അയോഗ്യയാക്കിയത്.
അവിശ്വാസം വിജയിച്ചതോടെ സിപിഎമ്മിനു ഭരണം ലഭിച്ചു. ബിജെപി ഭരണ സമിതിക്കെതിരേ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ബിജെപിയിലെ പൂങ്കുളം വാര്‍ഡ് അംഗം സുധര്‍മയും കൂറുമാറി വോട്ടു ചെയ്തിരുന്നെങ്കിലും സുധര്മ്മയ്ക്കെതിരായ കേസ് തള്ളുകയായിരുന്നു.
21 അംഗങ്ങളുള്ള പഞ്ചായത്തില്‍ പതിനൊന്നു പേരുടെ പിന്തുണയാണ് സിപിഎമ്മിനു ലഭിച്ചത്. കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന ഏക അംഗം വിട്ടുനില്‍ക്കാനാണ് സാധ്യത. ഭരണപക്ഷമായ എല്‍ഡിഎഫിനു പത്തും ബിജെപിക്ക് ഒന്‍പതും കോണ്‍ഗ്രസിന് ഒന്നുമാണ് നിലവിലെ അംഗബലം.