ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു
1589247
Thursday, September 4, 2025 7:04 AM IST
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, അംഗങ്ങളായ സരള, ശ്രീക്കുട്ടി സതീഷ്, വി.ജെ. സുനിത, എസ്.എസ്. ഫർസാന, എ.എം. ഷാജി, വി. രമേഷ്, സി. വിജയൻ, കണ്ണൻ എസ്. ലാൽ, ടി. സുനിൽ കുമാർ, സെക്രട്ടറി എസ്. ജീവൻ, സിഡിപിഒമാരായ ലേഖ, വി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പരിധിയിലെ 18 പേർക്കാണ് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തത്.