വെള്ളായണി നിലമക്കരിയിൽ പുഷ്പക്കൃഷി വിളവെടുത്തു
1589248
Thursday, September 4, 2025 7:04 AM IST
നേമം : വെള്ളായണി നിലമക്കരി പാടശേഖരത്തിലെ പുഷ്പകൃഷിയുടെ വിളവെടുപ്പ് നടന്നു. നേമം കൃഷിഭവനും നിലമക്കരി പാടശേഖര സമിതിയും ചേര്‍ന്നാണ് പൂക്കൃഷി നടത്തിയത്. പുഷ്പകൃഷിയുടെ വിളവെടുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. തുടര്‍ കൃഷിക്കും ടൂറിസത്തിനുമായി പുതിയ പദ്ധതികള്‍ തയാറാക്കിയാല്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നു മന്ത്രി പറഞ്ഞു.
കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരന്‍ നായര്‍, കൗണ്‍സിലര്‍മാരായ എം.ആര്. ഗോപന്, ശ്രീദേവി, ആശാനാഥ്, ദീപിക, സൗമ്യ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് അംഗം ജയലക്ഷ്മി, പഞ്ചായത്തംഗം ആതിര, കൃഷി ഓഫീസര്‍ കെ.ജി. ബിനുലാല്‍, പാപ്പനംകോട് അജയന്, കെ.ജി. സനല്‍കുമാര്‍, ബി.ആര്. ബിജു, സിന്ധു, കരുമം ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ കര്‍ഷക തൊഴിലാളികളെ ആദരിച്ചു.
കാര്‍ഷിക വികസന സമിതി, പുഞ്ചക്കരി വാക്കേഴ്സ് ക്ലബ്, എന്‍എസ്എസ് യൂണിറ്റ്, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുഷ്പക്കൃഷി നടത്തിയത്.