ഒരിക്കല്‍ ഉദ്ഘാടനം ചെയ്ത ബസ് വീണ്ടും ഓണക്കാല സര്‍വീസ് ആക്കാനുള്ള ശ്രമം പാളി
1589486
Friday, September 5, 2025 6:28 AM IST
വെള്ളറട : കെഎസ്ആര്‍ടിസി വെള്ളറട ഡിപ്പോയില്‍നിന്നും പുതുതായി സര്‍വീസ് ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞ ബസ്, പുതിയ സര്‍വീസ് എന്ന വ്യാജേനെ വീണ്ടും സര്‍വീസ് ആരംഭിക്കാനുള്ള കെഎസ്ആര്‍ടിസി യുടെ ശ്രമം പാളി. ഇന്നലെ പാറശാല എംഎല്‍എ. സി.കെ. ഹരീന്ദ്രനെ കൊണ്ട് സര്‍വീസ് ആരംഭിക്കാനായിരുന്നു ശ്രമം.
ഹരീന്ദ്രന്‍ അസൗകര്യമുണ്ടായതിനാൽ ബസ് സര്‍വീസ് പുനഃരാരംഭിക്കാന്‍ കഴിഞ്ഞില്ല. കാലപ്പഴക്കം ചെന്ന ബസുകള്‍ കാരണം പല സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. പല റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. യാത്രാത്തിരക്ക് രൂക്ഷമായിരിക്കെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസുപയോഗിച്ചുതന്നെ വീണ്ടും സര്‍വീസ് നടത്താമെന്നു കരുതിയതാണു പാളിയത്.
കെഎസ് ആര്‍ടിസി ഭരണകക്ഷി സംഘടനയുടെ നേതാക്കന്മാര് എംഎല്‍എയുമായി ചേർന്നു പുതിയ സര്‍വീസ് ആരംഭിക്കാനുള്ള നീക്കം പാളിയതോടെ യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിരവധി റൂട്ടുകളില്‍ ബസ് ഇല്ലാത്തതുകാരണം സര്‍വീസ് റദ്ദ് ചെയ്തിരിക്കുമ്പോഴാണ് നിലവില്‍ ഓടിക്കൊണ്ടിരുന്ന ബസ് പുതിയ റൂട്ടില്‍ പുതിയ സര്‍വീസായി ആരംഭിക്കാനുള്ള ശ്രമം പാളിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. യാത്രക്കാര്‍ സ്റ്റേ ഷന് മാസ്റ്ററുമായി തട്ടിക്കയറി.