എസ്ബിഐ വലിയമലയ ശാഖയുടെ ഉപഭോക്തൃ സേവന കേന്ദ്രം
1589246
Thursday, September 4, 2025 7:04 AM IST
വിതുര: അഗ്രി തനിമ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പനയ്ക്കോട് ബാങ്ക് ജംഗ്ഷനിൽ ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വലിയമല ശാഖയുടെ ഉപഭോക്തൃ സേവന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് ഉദ്ഘാടനം ചെയ്തു.
അഗ്രി തനിമ എംഡി സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എസ്ബിഐ വലിയമല ശാഖാമാനേജർ അനുരാജേന്ദ്രൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്തംഗങ്ങളായ സന്ധ്യ എസ്. നായർ, ജെ. അശോകൻ, തച്ചൻകോട് വേണുഗോപാൽ, എസ്ബിഐ വിതുര ശാഖാ മാനേജർ ആർ. തേജസ്,
സേവ് സൊല്യൂഷൻസ് കേരള സ്റ്റേറ്റ് മാനേജർ രജീഷ് എൻ. നായർ, എസ്.എസ്. പ്രേംകുമാർ, ഡോ. അനുപമ വി. സുധാകരൻ, ഫാ. പുഷ്പരാജ്, വിജയരാജ്, വേണുക്കുട്ടൻ, വി. സദാശിവൻനായർ, ജി.ഉദയകുമാർ, ഐ. സെൽവരാജ്, രേഷ്മ ബി.ആർ. എന്നിവർ സംസാരിച്ചു.
രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ എസ്ബിഐ വലിയമല ബ്രാഞ്ചിന്റെ 34 തരം സേവനങ്ങൾ ലഭ്യമാണ്.