ഓണാഘോഷവും ആര്‍ട്ടിസ്റ്റുകളെ ആദരിക്കലും
1589249
Thursday, September 4, 2025 7:04 AM IST
വെള്ളറട: സിനിമ സീരിയല്‍ സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊന്നോണ പുലരി എന്ന പേരില്‍ ഓണാഘോഷവും ആര്‍ട്ടിസ്റ്റുകളെ ആദരിക്കലും നടന്നു. വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷാജി പെരുങ്കടവിള അധ്യക്ഷനായി. സിനിമ ഡയറക്ടര്‍ അനില്‍ ദേവ് ഓണസന്ദേശം നല്കി.
തുടര്‍ന്ന് ബി. ഷാജഹാന് ആര്‍ട്ടിസ്റ്റുകളെ ആദരിച്ചു. രാകേഷ് കൊഞ്ചിറ, ഷിബു മംഗലക്കല്‍, റെജി രവീന്ദ്രന്, ആന്‍ മേരി, വിനോദ് തിരുമല, കുമാര്‍, രാജീവന്, രഘുനാഥ്, ഗോപന് ഓച്ചിറ, വിനോദ്, ഷാജി ലാല്‍, ശ്രീകുമാര്‍, പ്രവീണ്‍ തിക്കുറിച്ചി എന്നിവര്‍ പ്രസംഗിച്ചു.