സഹോദരനെ വെട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
1589244
Thursday, September 4, 2025 7:04 AM IST
പൂന്തുറ: സഹോദരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മുട്ടത്തറ ചേരിയാമുട്ടം അനീഷ് ടിറ്റോ (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയി ൽ ഇയാളുടെ ഇളയ സഹോദരനായ നോയല്‍ മരിയനുമായി വീട്ടില്‍വെച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്നു സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് നോയല്‍ മരിയനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ നോയല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അനീഷ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ സുനില്‍, ഗ്രേഡ് എസ്ഐ ജോണ്‍, സിപിഒമാരായ ഷിബു, അരുണ്‍ പി. ദാസ് , ബിനു എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിറിമാന്‍ഡ് ചെയ്തു.