പ്രേംജിത് സ്മാരക ഗ്രന്ഥശാല വാർഷികവും ഓണാഘോഷവും
1589481
Friday, September 5, 2025 6:22 AM IST
നെടുമങ്ങാട്: പറണ്ടോട് ധീര ജവാൻ പ്രേംജിത് സ്മാരക റസിഡൻസ് അസോസിയേഷൻ ആൻഡ് ഗ്രന്ഥശാലയുടെ മൂന്നാമത് വാർഷികവും ഓണാഘോഷവും റിട്ട. ജില്ലാ സെഷൻസ് ജഡ്ജി എ.കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടുനിന്ന പത്ര-പുസ്തക വായനാ മത്സര വിജയികൾക്കുള്ള സ്വർണ്ണ സമ്മാനവും പ്രശംസാപത്ര വിതരണവും, വിവിധ അവാർഡുകളും, ഓണക്കിറ്റ് വിതരണത്തിനും ചടങ്ങിനോടനുബന്ധിച്ചു നടന്നു.
റസിഡൻസ് അസോസിയേഷൻ ആൻഡ് ഗ്രന്ഥശാല പ്രസിഡന്റ് കണ്ടമത്ത് ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ആര്യനാട് സത്യൻ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. എസ്.ആർ. ഗായത്രി, എസ്. ആദിത്യൻ, ബി.സി. ആവണി തുടങ്ങിയവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൂന്നാമത് ധീര ജവാൻ പുരസ്കാരം കരാട്ടെ മാസ്റ്റർ പറണ്ടോട് സലീമിനു സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ എ.എം. ഷാജി, കണ്ണൻ എസ്. ലാൽ , കെ.കെ രതീഷ്, കെ. രാജേന്ദ്രൻ നായർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വി.സി. അഭിലാഷ്, എസ്. സുധാകരൻ നായർ, അജയ് അനിൽ, കാരട്ടെ മാസ്റ്റർ അനിൽകുമാർ, ആർ.ഡി. ശിവാനന്ദൻ, വലിയകലുങ്ക് കൃഷ്ണൻ നായർ, ആർ. ഷീന ടീച്ചർ, എസ്. വിജയകുമാരി, ഉഷാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കണ്ടമത്ത് ഭാസ്കരൻ നായർ -പ്രസിഡന്റ്, ആർ. വിഷ്ണു - വൈസ് പ്രസിഡന്റ്, വി.സി. അഭിലാഷ് - സെക്രട്ടറി, എം. വിശാഖ്- ജോയിന്റ് സെക്രട്ടറി, ശ്രീജിത് ഭുവൻ - ട്രഷറർ, എം. പീതാംബരൻ നായർ - രക്ഷാധികാരി.