മത്സ്യഫെഡിന്റെ വിവേചനം തുടരുന്നു: പി. സ്റ്റെല്ലസ്
1589240
Thursday, September 4, 2025 6:55 AM IST
തിരുവനന്തപുരം: കേരളീയർ നാടെങ്ങും ഓണം ആഘോഷിക്കുന്പോൾ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് നൽകേണ്ട മണ്ണെണ്ണയുടെ സബ്സിഡി തുക ഓണാഘോഷ വേളയിൽ നൽകാത്തതിലൂടെ ഈ സമൂഹത്തോട് മത്സ്യഫെഡിന്റെ ജനാധിപത്യവിരുദ്ധത പ്രകടമായെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ്.
മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങൾക്ക് മത്സ്യഫെഡ് വിതരണം ചെയ്യുന്ന മണ്ണെണ്ണ ഒരു ലിറ്ററിനു 100 രൂപ 20 പൈസ കൊടുത്തു വാങ്ങിയാണ് മത്സ്യബന്ധനം നടത്തി പോകുന്നത്. ഈ തുകയിൽ നിന്നാണ് 25 രൂപ സബ്സിഡി തുകയായി മത്സ്യഫെഡ് നൽകിവരുന്നത്. എന്നാൽ ഇപ്പോൾ മൂന്നുമാസമായി സബ്സിഡി കുടിശിഖയാണ്.
ഓണസമയത്ത് മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കാതിരുന്നത് മത്സ്യഫെഡിന്റെ ഭാഗത്തുനിന്നും മനഃപൂർവമുള്ള വിവേചനവും ഗുരുതരമായ വീഴ്ചയുമാണന്നും അദ്ദേഹം പറഞ്ഞു.