ചാല ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ച്ച; മോഷ്ടാവിനെപ്പറ്റി സൂചനയില്ല
1588964
Wednesday, September 3, 2025 6:53 AM IST
പേരൂര്‍ക്കട: ചാല ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാവിനെ ഇനിയും പിടികൂടാനായില്ല.
ചാല മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണു കഴിഞ്ഞ ഞായറാഴ്ച മോഷ്ടാവ് കവര്‍ന്നത്. ക്ഷേത്രകോമ്പൗണ്ടിലുണ്ടായിരുന്ന കാണിക്കവഞ്ചിയാണ് മോഷ്ടാവ് എടുത്തുകൊണ്ടുപോയത്.
വഞ്ചിയില്‍ 3000-ഓളം രൂപയാണ് ഉണ്ടായിരുന്നതെന്നു ക്ഷേത്രഭാരവാഹികള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ക്ഷേത്രത്തിനു സമീപത്തേക്ക് നടന്നുവരുന്ന ദൃശ്യം മാത്രമാണ് ലഭിച്ചത്.
പരിശോധനയില്‍ ഇയാള്‍ അന്യസംസ്ഥാനക്കാരനാണെന്നും പോലീസ് സ്റ്റേഷന് പരിധിയിലെ മോഷ്ടാക്കളുടെ ലിസ്റ്റില്‍ പെടുന്നയാള്‍ അല്ലെന്നുമാണ് ഫോര്‍ട്ട് പോലീസ് പറയുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിമാക്കിയിരിക്കുകയാണ്.